എഡിറ്റര്‍
എഡിറ്റര്‍
അടുത്ത ലക്ഷ്യം ഉത്തര കൊറിയ: ആണവ ഉപയോഗത്തിനെതിരെ താക്കീതുമായി അമേരിക്ക
എഡിറ്റര്‍
Friday 3rd February 2017 9:17pm

matis


പ്രദേശത്ത് പ്രകോപനപരമായ പ്രസ്താവനകളും ആയുധ പരീക്ഷണങ്ങളും ഉത്തര കൊറിയ ആവര്‍ത്തിക്കുന്ന സന്ദര്‍ഭത്തിലാണ് സെക്രട്ടറിയുടെ സന്ദര്‍ശനവും പ്രഖ്യാപനങ്ങളും.


വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ആണവയുധ ഉപയോഗത്തിനെതിരെ താക്കീതുമായി അമേരിക്ക. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് ഉത്തര കൊറിയ ആണവയുധങ്ങള്‍ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ യു.എസ് സൈനിക പിന്തുണ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാറ്റിസിന്റെ പ്രതികരണങ്ങള്‍.


Also read രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍ 


ഉത്തര കൊറിയ ആണവായുധ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് യു.എസ് പ്രതിരോധ സെക്രട്ടറി ശക്തമായ നടപടികളിലേക്കു നീങ്ങുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിരിക്കുന്നത്. പ്രദേശത്ത് പ്രകോപനപരമായ പ്രസ്താവനകളും ആയുധ പരീക്ഷണങ്ങളും ഉത്തര കൊറിയ ആവര്‍ത്തിക്കുന്ന സന്ദര്‍ഭത്തിലാണ് സെക്രട്ടറിയുടെ സന്ദര്‍ശനവും പ്രഖ്യാപനങ്ങളും.

ദക്ഷിണ കൊറിയയിലും ജപ്പാനിലും വലിയതോതിലുള്ള മിലിട്ടറി ക്യാമ്പുകളാണ് അമേരിക്കയ്ക്കുള്ളത്. അധികാരമേറ്റ ശേഷം ട്രംപ് ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനിക സേവനം നിലനിര്‍ത്താന്‍ കൂടുതല്‍ ചെലവുകള്‍ രാജ്യങ്ങള്‍ വഹിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ദക്ഷിണ കൊറിയയിലെ പെന്റാഗണ്‍ മേഘലയിലെ സൈനിക ക്യാമ്പുകളാണ് മാറ്റിസ് സന്ദര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷം തങ്ങളുടെ അഞ്ചാമത്തെ ആണാവായുധ പരീക്ഷണവും ഉത്തര കൊറിയ നടത്തിയിരുന്നു. അമേരിക്കയുടെ സൈനിക ശേഷിയെയും ആണവായുധങ്ങളെയും നേരിടാനുള്ള കരുത്ത് സേനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ തന്ത്ര പ്രധാന മേഘലകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement