എഡിറ്റര്‍
എഡിറ്റര്‍
മട്ടന്നൂര്‍ പീഡനം: എട്ട് പ്രതികള്‍ കുറ്റക്കാര്‍, 11 പേരെ വെറുതെവിട്ടു
എഡിറ്റര്‍
Thursday 20th March 2014 4:15pm

mattannor

എറണാകുളം: മട്ടന്നൂരില്‍ പീഡനക്കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. 11 പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ ഒന്നാം പ്രതി സോജ അഞ്ച് കേസുകളില്‍ കുറ്റക്കാരിയാണ്.

ദീപു നാല് കേസുകളിലും മറ്റ് പ്രതികളായ തോമസ് മനാഫ്, ലില്ലി, അബ്ദുള്‍ റഹ്മാന്‍, ശേഖര്‍, സക്കറിയ എന്നിവര്‍ ഒന്ന് വീതം കേസുകളിലും പ്രതികളാണെന്നും കോടതി അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി. അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ കേസില്‍ വിചാരണ നടത്തിയത്.

ഒന്നാം പ്രതി സോജ ജയിംസ് രണ്ടാംപ്രതി ദീപു എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2009 ജൂലൈ ആറുമുതല്‍ സെപ്റ്റംബര്‍ 21വരെ ഇടപ്പള്ളി, ആലുവ, കളമശേരി, മൂന്നാര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ വിവിധ ഫ്‌ളാറ്റുകളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.

ഗൂഢാലോചന, പീഡനം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിനായി വില്‍പന നടത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

 

Advertisement