m-vijayakumar എറണാകുളം:മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ ടോള്‍കരാര്‍ സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശം നല്‍കി. കാണാതായശേഷം ഇന്നലെ തിരിച്ചുകിട്ടിയ ഫയലാണ്ഹാജരാക്കേണ്ടത്.

ടോള്‍ നിരക്ക് വര്‍ധന വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച ആര്‍ബിട്രേഷന്‍ കമ്മിറ്റി അന്വേഷണംനടത്തുന്നതിനിടെയാണ് ഫയലുകള്‍ കാണാതായത്. ആര്‍ബിട്രേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഇന്നലെ ഫയലുകള്‍ കണ്ടത്തിയത്.
ഫയലുകള്‍ ഹാജരാക്കുന്നതോടെ പാലത്തിന്റെ ടോള്‍കരാര്‍ സംബന്ധിച്ച ക്രമക്കേടുകള്‍ പുറത്തുവരുമെന്നാണ് സൂചന.