കൊച്ചി:മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിലെ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസ് ലാത്തിവീശുകയും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

സംഭവത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കും ദേശാഭിമാനി ലേഖകനും പരിക്കേറ്റിട്ടുണ്ട്.