m-vijayakumarഎറാണാകുളം: മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ ടോള്‍ കരാര്‍ സംബന്ധിച്ച നിര്‍ണായക രേഖകള്‍ കാണാതായി. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.വിജയകുമാര്‍ ഉത്തരവിട്ടു. ഇന്നലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ടോള്‍ നിരക്ക് വര്‍ധന വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേഷന്‍ കമ്മിറ്റി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് രേഖകള്‍ കാണാതായത്. ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നിന്നാണ് കാണാതായത്.