Administrator
Administrator
മട്ടാഞ്ചേരി ബി.ഒ.ടി പാലം: ഫയലുകള്‍ കണ്ടെത്തി
Administrator
Tuesday 3rd May 2011 3:20pm

m-vijayakumarഏറണാകുളം: മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ ടോള്‍ കരാര്‍ സംബന്ധിച്ച് കാണാതായ രേഖകള്‍ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസില്‍ നിന്നുതന്നെയാണ് ഫയലുകള്‍ കണ്ടെത്തിയത്.

ടോള്‍ നിരക്ക് വര്‍ധന വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച ആര്‍ബിട്രേഷന്‍ കമ്മിറ്റി അന്വേഷണം നടത്തുന്നതിനിടെയാണ് ഫയലുകള്‍ കാണാതായത്. ആര്‍ബിട്രേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഫയലുകള്‍ കണ്ടെത്തിയത്.

നാല് വര്‍ഷമായി ഫയലുകള്‍ കാണാനില്ലെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisement