കൊല്ലം: മാതൃഭൂമി കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കീഴടങ്ങി. ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച കണ്ടെയ്‌നര്‍ സന്തോഷ് ആണ് തിരുവല്ല കോടതിയില്‍ കീഴടങ്ങിയത്.

കേസില്‍ മൂന്നുപേര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഷെഫീക്ക്, മഹേഷ്, ആനന്ദ് എന്നിവരായിരുന്നു പിടിയിലായത്. ഇവരെ മെയ് 27 വരെ ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.