എഡിറ്റര്‍
എഡിറ്റര്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; പരാതിക്കാരിക്കൊപ്പമെന്ന് മാതൃഭൂമി; അമല്‍ വിഷ്ണുദാസിനെ ചാനലില്‍ നിന്നും പുറത്താക്കിയതായും വിശദീകരണം
എഡിറ്റര്‍
Wednesday 26th July 2017 12:06pm

കൊച്ചി: സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെ ചാനലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ്.

ഈ വിഷയത്തില്‍ പരാതിക്കാരിക്കൊപ്പമാണെന്നും അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയും മാതൃഭൂമി ന്യൂസ് ബുള്ളറ്റിനിടെ വായിച്ചിരുന്നു.


Dont Miss പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


സാധാരണ സ്വന്തം ചാനലിലെ ആളുകള്‍ അറസ്റ്റിലാകുമ്പോള്‍ രക്ഷിക്കാന്‍ നടത്തുന്ന നീക്കം ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും ചാനല്‍ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മാധ്യമ പ്രവര്‍ത്തക ഒരു പരാതിയും ചാനലിന് നല്‍കിയിട്ടില്ല. അമല്‍ വിഷ്ണുദാസ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇയാളെ പുറത്താക്കുകയാണ്. കേസില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ചാനല്‍ വിശദീകരിച്ചു.

വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതി നല്‍കിയ പരാതിയിലായിരുന്നു അമലിനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അമലിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി അമല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപ്രവര്‍ത്തകയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡൈവോഴ്സിലെത്തി നില്‍ക്കുകയാണെന്നും ഡിവോഴ്‌സ് കിട്ടിയാല്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇയാള്‍ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികില്‍സക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ ഡൈവോഴ്സിന് ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

Advertisement