എഡിറ്റര്‍
എഡിറ്റര്‍
മാതൃഭൂമി ന്യൂസ് ചാനല്‍ സംപ്രേഷണം തുടങ്ങി
എഡിറ്റര്‍
Wednesday 23rd January 2013 10:56am

തിരുവനന്തപുരം: മാതൃഭൂമിയുടെ ടെലിവിഷന്‍ ചാനലായ മാതൃഭൂമി ന്യൂസ് ചാനല്‍ സംപ്രേഷണം ആരംഭിച്ചു. രാവിലെ 10.30ന് തിരുവനന്തപുരത്തെ മാതൃഭൂമി ന്യൂസ് ആസ്ഥാനത്തെ സ്റ്റുഡിയോയില്‍ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് തിരിതെളിച്ചു.

Ads By Google

മാതൃഭൂമി അതിന്റെ പിറവിയുടെ 90ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന മാതൃഭൂമി ന്യൂസ് ചാനലില്‍ ഇന്ന് രാവിലെ 10.30 ന് മാതൃഭൂമി ന്യൂസില്‍ നിന്നുള്ള ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ പുറത്തുവന്നു.

ദൃശ്യമാധ്യമരംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് മാതൃഭൂമിയെ പ്രക്ഷകരിലെത്തുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു.

മലയാളി അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ സാമൂഹികരാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ട് അവയെ ഗുണപരമായ പരിണാമങ്ങളിലേയ്ക്ക് നയിക്കുക എന്നതാണ് ചാനലിന്റെ ഉദ്ദേശ്യലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

കേവലമായ വാര്‍ത്തകള്‍ക്കപ്പുറം ജീവിതത്തിന്റെയും വികസനത്തിന്റെയും മേഖലകളിലേക്ക് കടന്നുചെല്ലുന്നതായിരിക്കും മാതൃഭൂമി ചാനലെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യജീവിതം മഹത്തായൊരു ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കമെന്ന മാതൃഭൂമിയുടെ പ്രഖ്യാപനം വീരേന്ദ്രകുമാര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി  മാതൃഭൂമി ന്യൂസിലൂടെ അവതാരകവേഷത്തിലേക്ക് എത്തുകയെന്ന പ്രത്യേകതയും ഇന്നുണ്ട്.  വിനോദവാര്‍ത്താ പരിപാടിയായ ‘ ഇബസ്’ പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടിയെത്തുന്നത്. ആദ്യമായാണ് മമ്മൂട്ടി ഒരു ടി.വി പരിപാടിയുടെ അവതാരകനാകുന്നത്.

ബുധനാഴ്ച രാത്രി 8.30നാണ് ‘ഇബസി’ന്റെ സംപ്രേഷണം. മാതൃഭൂമിയെന്ന പേര് ദൃശ്യമാധ്യമ രംഗത്ത് എഴുതിച്ചേര്‍ക്കപ്പെടുന്ന ദിവസത്തെ അവിസ്മരണീയമാക്കാന്‍ അവതാരകനായി മമ്മൂട്ടിയെത്തുമ്പോള്‍ ഒപ്പം ദിലീപുമുണ്ടാകും.

Advertisement