Administrator
Administrator
മാതൃഭൂമിയിലെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്ര്യവും
Administrator
Wednesday 16th January 2013 1:06pm

സ്വന്തം വീട്ടില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവര്‍ നാട്ടുകാരുടെ പ്രതികരണത്തിന്റെ വാളാവേണ്ടതില്ല. മാതൃഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതികാരങ്ങളെക്കുറിച്ച്  ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍


എസ്സേയ്‌സ് / ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍

ന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമത്തിന്റെ ഭാഗമാക്കിയ മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയവര്‍ക്കെതിരെ മാതൃഭൂമി ദിനപത്രത്തില്‍ മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഒരു പത്രം അതിലെ ജീവനക്കാര്‍ക്ക് പ്രതികരിക്കാനുള്ള കുറഞ്ഞ അവകാശം പോലും നിഷേധിക്കുന്നു.

അതിന്റെ ഉടമകളാകട്ടെ കേരള രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് വിരുദ്ധത, ജനാധിപത്യം, പ്രതികരിക്കാനുള്ള ധൈര്യം , സഹിഷ്ണുത ഇത്യാദി മൂല്യങ്ങളുടെ മൊത്തക്കച്ചവടക്കാരാണ്. മനോവാക് കര്‍മങ്ങള്‍ തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലാത്ത ഈ വിശുദ്ധപശുക്കളെ കല്ലെറിയാന്‍ സമയം കഴിഞ്ഞിരിക്കുന്നു.

Ads By Google

ശമ്പളപരിഷ്‌കരണത്തിനു വേണ്ടിയുള്ള ഒരു സമരം എന്നതിനപ്പുറം-പണിമുടക്കിയും പത്രമിറക്കാതെയുമുള്ള സമരത്തെപ്പറ്റി ആലോചിച്ചിട്ടു കൂടിയില്ല. മാധ്യമങ്ങള്‍ക്കുള്ളില്‍ അഭിപ്രായസ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടം എന്ന തലത്തിലേക്ക് ഈ പ്രതികരണം വളരേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവര്‍ നാട്ടുകാരുടെ പ്രതികരണത്തിന്റെ വാളാവേണ്ടതില്ല. മാതൃഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതികാരങ്ങളെക്കുറിച്ച് ആദ്യം അറിയണം.

കഴിഞ്ഞ മെയ് 1 ന് ചേര്‍ന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സമ്മേളനമാണ് തുടക്കം. വേജ് ബോര്‍ഡ് ശുപാര്‍ശകളെക്കുറിച്ച് മാനേജ്‌മെന്റ് നടത്തിവന്ന ചര്‍ച്ചകള്‍ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. പത്രമുടമകളുടെ സംഘടനയായ ഐ.എന്‍.എസ് വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ കോടതിയില്‍ പോകാനും ജേര്‍ണലിസ്റ്റ്‌സ് ആക്ട് തന്നെ ഭേദഗതി ചെയ്യാനും തീരുമാനിച്ച സാഹചര്യത്തിലാണത്.

അര്‍ഹതയുള്ള പലരുടെയും സ്ഥാനക്കയറ്റങ്ങള്‍ ഇതേ കാരണത്താല്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. സ്ഥലം മാറ്റപ്പെട്ടവരെ അവിടെ ചെന്ന് കണ്ട് ഭീഷണിപ്പെടുത്തുന്നതും മുതലാളിയുടെ മറ്റൊരു വിനോദമാണ്.

ഉടമകളുടെ സംഘടന പറയുന്നിന് അനുസരിച്ചേ പോകാനാകൂയെന്ന് മാതൃഭൂമി മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. സ്വാഭാവികമായി സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശം ഉയര്‍ന്നു. മാത്രമല്ല,  മാനേജ്‌മെന്റ് പ്രതിനിധികളെ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്ന  പതിവും നിര്‍ത്തി.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ അനുഭവിച്ചു പോന്ന അവകാശങ്ങളും 12 വര്‍ഷം കഴിഞ്ഞ ശമ്പളപരിഷ്‌കാരവും നിഷേധിക്കുമ്പോള്‍ എവിടെയും ഉണ്ടാകേണ്ട ചര്‍ച്ചകള്‍ മാത്രമാണ് അവിടെയുണ്ടായത്. വേജ് ബോര്‍ഡിന് പകരം ഏകപക്ഷീയമായി പ്രഖ്യാപിച്ച അലവന്‍സ് നിഷേധിക്കണമെന്ന തീരുമാനവും ഉണ്ടായി.

സ്ഥലം മാറ്റങ്ങളിലൂടെയാണ് മാനേജ്‌മെന്റ് പ്രതികരിച്ചത്. യോഗത്തില്‍ പ്രസംഗിച്ചവരായിരുന്നു ഇരകള്‍. കൊല്ലം ചീഫ് സബ് എഡിറ്റര്‍ ടി.എസ്.കാര്‍ത്തികേയനെ മുംബൈക്കും തൊഴില്‍വാര്‍ത്ത സബ് എഡിറ്റര്‍ അബൂബക്കറിനെ ചെന്നൈക്കും തൃശൂര്‍ സീനിയര്‍ സബ് എഡിറ്റര്‍ കെ.ആര്‍.ബൈജുവിനെ ബാംഗ്ലൂര്‍ക്കും സ്ഥലം മാറ്റി. മുംബൈയില്‍ എത്തിയ കാര്‍ത്തികേയനെ പ്രസ് കഌബില്‍ പരിചയപ്പെടുത്തിയ കുറ്റത്തിന് അവിടെ നിന്നും സി.കെ.സന്തോഷിനെ കൊല്‍ക്കത്തക്ക് തട്ടി.

പത്രപ്രവര്‍ത്തകരുടെ മാതൃസംഘടനയായ കെ.യു.ഡബ്ല്യു.ജെ മാധ്യമസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ പ്രഖ്യാപിച്ചപ്പോള്‍ മാനേജ്‌മെന്റ് ഒന്നയഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ഉപേക്ഷിച്ചാല്‍ ചര്‍ച്ച തുടങ്ങാമെന്നായി. അതിന് മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ തയ്യാറായി. എന്നാല്‍ ചര്‍ച്ചകളില്‍ അവര്‍ നിലപാട് മാറ്റിയില്ല.

പത്ര ഉടമാ സംഘത്തിന്റെ തീരുമാനത്തിനപ്പുറം മറ്റൊരു നിലപാടുമില്ലെന്ന് ആവര്‍ത്തിച്ചു. മാത്രമല്ല, സ്ഥലംമാറ്റങ്ങള്‍ തടര്‍ന്നു. കണ്ണൂരില്‍ നിന്ന് വി.വി.വിജുവിനെയും തൃശൂരില്‍ നിന്ന് വില്‍സന്‍ വര്‍ഗീസിനെയും ദല്‍ഹിക്ക് മാറ്റി. ഇരുവരും അതാത് യൂണിറ്റുകളിലെ യൂണിയന്‍ സെക്രട്ടറിമാരായിരുന്നു.

മാതൃഭൂമിക്കു മുന്നില്‍ ധര്‍ണയിരുന്നാല്‍…

വേജ് ബോര്‍ഡ് മുഖ്യപ്രശ്‌നമായി ഉയര്‍ത്തി  ധര്‍ണ നടത്തുവാന്‍ പത്രപ്രവര്‍ത്തക യൂണിയനും നോണ്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയനും തീരുമാനിച്ചു. മാതൃഭൂമിയിലെ ഫയര്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നോണ്‍ ജര്‍ണലിസ്റ്റ്‌സ് യൂണിയന്റെ നേതാക്കള്‍ മാനേജ്‌മെന്റിനെ ദൈവമായി കാണുന്നവരും വിരമിക്കാനുള്ള പ്രായം കഴിഞ്ഞും എക്‌സ്ടന്‍ഷന്‍ നേടി കഴിയുന്നവരുമാകയാല്‍ പെട്ടെന്ന് ധര്‍ണ ഉപേക്ഷിച്ചു.

എന്നാല്‍ എല്ലാ പത്രങ്ങളിലെയും പത്രപ്രവര്‍ത്തകരും മാതൃഭൂമിയൊഴികെയുള്ള സ്ഥാപനങ്ങളിലെ നോണ്‍ ജേര്‍ണലിസ്റ്റുകളും പങ്കെടുത്തു. മനോരമ, മാതൃഭൂമി, കൗമുദി എന്നീ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം മാതൃഭൂമിയില്‍ നിന്നുള്ളവരായിരുന്നു-110 പേര്‍.

ഒരു വിധത്തിലും പത്രങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താത്ത വിധമായിരുന്നു പരിപാടി. ബ്യൂറോകളില്‍ നിന്ന് കുറച്ചാളുകളെ മാത്രമേ പങ്കെടുപ്പിച്ചുള്ളു. ഡെസ്‌കില്‍ നിന്നുള്ളവരാകട്ടെ തിരിച്ച് ചെന്ന് വൈകിട്ട് ജോലിയില്‍ പ്രവേശിച്ചു. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. പ്രാസംഗികര്‍ പത്രജീവനക്കാര്‍ മാത്രമായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement