എഡിറ്റര്‍
എഡിറ്റര്‍
കോട്ടയത്ത് ഇടതു സ്ഥാനാര്‍ത്ഥിയായി ജെ.ഡി.എസിന്റെ മാത്യു.ടി.തോമസ്
എഡിറ്റര്‍
Saturday 15th March 2014 4:09pm

mathew-t-thomas

കോട്ടയം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോട്ടയത്ത് മാത്യു.ടി.തോമസിനെ തന്നെ ഇടതു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. തീരുമാനം ജെ.ഡി.എസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചു.

ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മാത്യു.ടി.തോമസ് പറഞ്ഞു.

പാര്‍ട്ടിയുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്നും മാത്യു.ടി.തോമസ് അറിയിച്ചു.

നിലവില്‍ എം.എല്‍.എയാണ് മാത്യു.ടി.തോമസ്. നേരത്തേ സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ അത് പാര്‍ട്ടിയ്ക്കകത്ത് സ്വീകാര്യമാവാഞ്ഞതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയായിരുന്നു.

തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ജെ.ഡി.എസിന് സീറ്റ് നല്‍കിയിട്ടും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഏറെ സമയമെടുക്കുന്നതില്‍ സി.പി.ഐ.എമ്മിന് നീരസമുണ്ടായിരുന്നു.

തുടര്‍ന്ന് മാത്യു.ടി.തോമസിനോട് സ്ഥാനാര്‍ത്ഥിയാവാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ് മാറി നിന്നിരുന്ന മാത്യു.ടി.തോമസ് പാര്‍ട്ടി സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസിന്റെ ജോസ്.കെ.മാണിയാണ് കോട്ടയത്ത് മാത്യു.ടി തോമസിന്റെ എതിരാളി.

Advertisement