എഡിറ്റര്‍
എഡിറ്റര്‍
വിദ്യാഭ്യാസ വായ്പ നിഷേധിച്ചു: ബാങ്കില്‍ എം.എല്‍.എയുടെ പ്രതിഷേധം
എഡിറ്റര്‍
Wednesday 3rd October 2012 2:28pm

തിരുവല്ല: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരേ ബാങ്കില്‍ എം.എല്‍.എയുടെ പ്രതിഷേധം. തിരുവല്ല എം.എല്‍.എ മാത്യു. ടി. തോമസാണ് തിരുവല്ലയിലെ എസ്.ബി.ഐ ശാഖയില്‍ മാനേജരെ ഉപരോധിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്.

Ads By Google

എന്‍ജിനീയറിങ് പഠനത്തിനായി തിരുവല്ലയില്‍ നിന്നുള്ള 13 വിദ്യാര്‍ഥികള്‍ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങിയിട്ടും അപേക്ഷയ്ക്ക് മറുപടി നല്‍കാതെ അലംഭാവം കാട്ടിയ ബാങ്ക് ഒടുവില്‍ വായ്പ നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന വികസന സമിതിയോഗത്തിലും എം.എല്‍.എ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് രാവിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി എം.എല്‍.എ ബാങ്ക് മാനേജര്‍ റെജി ജോണിനെ ഉപരോധിച്ചത്.

ബാങ്കിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

Advertisement