കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനെതിരേ മാത്യു ടി തോമസ് രംഗത്തെത്തി. മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറയുന്നത് ജനങ്ങള്‍ക്ക് പാര്‍ട്ടിയെപ്പറ്റി അവമതിപ്പുണ്ടാക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.

മുന്നണിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ മുന്നണിയിലാണ് ചര്‍ച്ചചെയ്യേണ്ടത്. മുന്നണി വിട്ടുപോയവര്‍ക്ക് അമിതശക്തി കല്‍പ്പിച്ചുകൊടുക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു. മുന്നണിവിട്ടുപോയ പാര്‍ട്ടികളെക്കുറിച്ച് ചന്ദ്രപ്പന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയായിട്ടാണ് മാത്യു ടി തോമസ് പ്രതികരിച്ചത്.