കൊച്ചി: നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മാത്യു ടി തോമസിനെ ജനതാദള്‍ എസ് കേരളഘടകത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫിനേയും മാത്യു ടി തോമസിനേയും അനുകൂലിക്കുന്നവര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘട്ടനം നടന്നിരുന്നു.

ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും 20 പേരെ സമവായത്തിലൂടെ തിരഞ്ഞെടുത്തിട്ടുണ്ട്. 52 പേരായിരുന്നു ദേശീയകൗണ്‍സിലേക്ക് നോമിനേഷന്‍ നല്‍കിയിരുന്നത്.

തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ളവര്‍ യോഗത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.മൂന്നുജില്ലകളിലെയും തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനകമ്മറ്റി നിലവില്‍ വരും