Categories

ഒ­ത്തുക­ളി വി­വാ­ദം:പാ­ക് താ­ര­ങ്ങള്‍­ക്കെ­തി­രേ അ­ന്വേഷണം

ഇംഗ്ലണ്ട്: പാ­ക് ക്രി­ക്ക­റ്റില്‍ വീ­ണ്ടും ഒ­ത്തു­ക­ളി­വി­വാ­ദം പു­ക­യുന്നു. ലോ­ഡ്‌­സില്‍ ഇം­ഗ്ല­ണ്ടി­നെ­തി­രാ­യി ന­ട­ക്കു­ന്ന മല്‍­സ­ര­ത്തില്‍ ഒ­ത്തു­ക­ളി­ക്കാ­നാ­യി ചി­ല താ­ര­ങ്ങള്‍ പ­ണം വാ­ങ്ങി­യെ­ന്നാ­ണ് സ്‌­കോ­ട്‌­ലാന്‍­ഡ് യാര്‍­ഡ് ക­ണ്ടെ­ത്ത­യി­രി­ക്കു­ന്നത്. ആ­രോ­പ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഏ­ഴു പാ­ക് താ­രങ്ങ­ളെ പോ­ലീ­സ് ചോ­ദ്യം­ചെ­യ്യു­ന്നു­ണ്ട്.

പോ­ലീ­സ് പാ­ക് ടീം താ­മ­സി­ക്കുന്ന ഹോ­ട്ട­ലി­ലെ­ത്തി ക്യാ­പ്­റ്റന്‍ സല്‍­മാന്‍ ബട്ട്, പേ­സര്‍­മാരാ­യ മു­ഹ­മ്മ­ദ് ആ­മിര്‍, മു­ഹമ്മ­ദ് ആ­സിഫ്, ക­മ്രാന്‍ അ­ക്­മല്‍ എ­ന്നി­വ­രില്‍ നി­ന്നും വി­വ­ര­ങ്ങള്‍ ശേ­ഖ­രി­ച്ചി­ട്ടുണ്ട്. ഈ നാ­ലു­താ­ര­ങ്ങളും ഒ­ത്തു­ക­ളി­ക്കാ­നാ­യി പ­ണം­വാ­ങ്ങി­യി­ട്ടു­ണ്ടെ­ന്ന് ‘വേള്‍­ഡ് ടാ­ബ്ലോ­യ്ഡ്’ റി­പ്പോര്‍­ട്ട് ചെ­യ്­തി­രുന്നു. പാ­ക്കി­സ­ഥാന്‍­കാ­രനാ­യ മ­സര്‍ മ­ജീ­ദ് എ­ന്ന­യാ­ളാ­ണ് താ­ര­ങ്ങള്‍­ക്ക് പ­ണം നല്‍­കി­യ­തെ­ന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നുണ്ട്. ഇ­യാ­ളെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തി­ട്ടു­ണ്ട്.

താ­ര­ങ്ങള്‍ പ­ണം­കൈ­പ്പ­റ്റു­ന്ന­തി­ന്റെ വീഡി­യോയും ത­ങ്ങ­ളു­ടെ കൈ­വ­ശ­മു­ണ്ടെ­ന്ന് പത്രം അ­വ­കാ­ശ­പ്പെ­ടു­ന്നുണ്ട്. വിഷയം ല­ണ്ടന്‍ പോ­ലീ­സ് പാ­ക് അം­ബാ­സ­ഡ­റു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. വിക്ക­റ്റ് കീ­പ്പര്‍ ക­മ്രാന്‍ അ­ക്­മല്‍ ഇ­തി­നു­മുമ്പും ഒ­ത്തുക­ളി ആ­രോ­പ­ണ­ത്തില്‍­പ്പെ­ട്ടി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.