Categories

ഒ­ത്തു­ക­ളിബന്ധം: യൂ­നി­സ് ഖാന്‍ ടാ­ബ്ലോ­യ്­ഡി­ന് നോ­ട്ടീ­സയച്ചു

ക­റാച്ചി: ഒ­ത്തു­ക­ളിയാ­രോ­പ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് പാ­ക് ക്രിക്ക­റ്റ് ടീം മുന്‍ ക്യാ­പ്­റ്റന്‍ യൂ­നി­സ് ഖാന്‍ ടാ­ബ്ലോ­യ്­ഡ് ‘ന്യൂസ് ഓ­ഫ് ദ വേള്‍­ഡ്’ി­ന് നോ­ട്ടീ­സ­യ­ച്ചു. ഒ­ത്തുക­ളി ആ­രോ­പ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­റ­സ്റ്റിലാ­യ മ­സര്‍ മ­ജീ­ദു­മാ­യി യൂ­നി­സി­ന് ബ­ന്ധ­മു­ണ്ടെ­ന്ന് ടാ­ബ്ലോ­യ്­ഡ് ആ­രോ­പി­ച്ചി­രു­ന്നു.

യൂ­നി­സി­ന്റെ അ­ഭി­ഭാ­ഷ­കന്‍ അ­ഹ­മ്മ­ദ് ഖ­യ്യൂ­മാ­ണ് നോ­ട്ടീ­സ് അ­യ­ച്ചി­രി­ക്കു­ന്നത്. അ­തി­നി­ടെ അ­ന്വേ­ഷ­ണ­ത്തില്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് തെ­ളി­ഞ്ഞാല്‍ മാ­ത്ര­മേ പാ­ക് താ­ര­ങ്ങള്‍­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ക്കൂ എ­ന്ന് പാ­ക് ക്രിക്ക­റ്റ് ബോര്‍­ഡ് വ്യ­ക്ത­മാക്കി. അ­തി­നി­ടെ ആ­രോ­പ­ണ­വി­ധേ­യരാ­യ പാ­ക് താ­ര­ങ്ങ­ളെ ഇം­ഗ്ല­ണ്ടി­നെ­തി­രേ തു­ട­ങ്ങാ­നി­രി­ക്കു­ന്ന ഏ­കദി­ന പ­ര­മ്പ­ര­യി­ല്‍ നിന്നും മാ­റ്റി­നിര്‍­ത്ത­ണ­മെന്നും ആ­വശ്യം ഉ­യര്‍­ന്നി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.