വാതുവെപ്പ്: സൂത്രധാരന്‍ ശ്രീശാന്തെന്ന് ദല്‍ഹി പോലീസ്
India
വാതുവെപ്പ്: സൂത്രധാരന്‍ ശ്രീശാന്തെന്ന് ദല്‍ഹി പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2013, 1:14 pm

ന്യൂദല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ പിടി മുറുകുന്നു. വാതുവെപ്പിന്റെ സൂത്രധാരന്‍ ശ്രീശാന്താണെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. []

മേയ് ആറ്, ഏഴ് തിയ്യതികളില്‍ ഗുഡ്ഗാവിലെ സഹാറമാളിലെ മാളില്‍ വെച്ച് ഗൂഢാലോചന നടന്നെന്നും പോലീസ് പറയുന്നു. ചാന്‍ഡിലയെ വാതുവെപ്പ്കാരനുമായി സംസാരിക്കാന്‍ ശ്രീശാന്ത് അയ്യച്ചു.

വാതുവയ്പ്പുകാരുമായി തുക സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതും ശ്രീശാന്ത് ആണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
പിടിയിലായ ഏഴു വാതുവയ്പുകാരില്‍ രണ്ടു പേര്‍ മലയാളികള്‍ ആണ്. എന്‍. എസ്.നായര്‍,. ജിജു പോക്കന്‍ ജനാര്‍ദ്ദനന്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍.

ജിജു ശ്രീശാന്തിന്റെ ബന്ധുവാണ്. ഇയാള്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ദല#്ഹി പോലീസ് അറിയിച്ചു.

കളിക്കാര്‍ക്ക് വന്ന ഫോണ്‍ കോളുകളില്‍ 30 എണ്ണം പാകിസ്ഥാന്‍ വഴി ദുബായില്‍നിന്നായിരുന്നു. ഇതില്‍ വിദേശ കളിക്കാരുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഹവാലപ്പണവും കോഴയായി നല്‍കിയെന്നും റിപ്പോര്‍ട്ടുകളും പറയുന്നു.

അതിനിടെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേ ബിസിസിസഐയും ഐപിഎല്ലും അച്ചടക്ക നടപടികള്‍ സ്വീകരിച്ചുതുടങ്ങി. മൂവരേയും ഐപിഎല്ലില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബിസിസിഐയുടെ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തി.

ഇന്നു പുലര്‍ച്ചെ മുംബൈയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ദല്‍ഹിയില്‍ എത്തിച്ചു ചോദ്യം ചെയ്യാന്‍ ദല്‍ഹി പൊലീസിന് അനുമതി ലഭിച്ചു.

ക്രിക്കറ്റില്‍ വീണ്ടും കോഴപണത്തിന്റെ കുഴലൂത്ത്