Categories

ഒത്തുകളി: ബി.സി.സി.ഐ അന്വേഷണം പൂര്‍ത്തിയായി; റിപ്പോര്‍ട്ട് അടുത്തയാഴ്ച

bcci

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ബി.സി.സി.ഐ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സവാനിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

ദല്‍ഹി പോലീസിന്റെ അന്വേഷണത്തിന് പുറമേയാണ് ബി.സി.സി.ഐ സ്വന്തം നിലയില്‍ അന്വേഷണ കമ്മിഷനെ വച്ചത്. ദല്‍ഹി പോലീസിന്റെ തെളിവുകള്‍ കൂടി പരിശോധിച്ചാകും കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കുക.

Ads By Google

അടുത്തയാഴ്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. തുടര്‍ന്ന് ബിസിസിഐ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ മൊഴിയും രവി സവാനി എടുത്തിരുന്നു. ശ്രീശാന്തിനെ ദല്‍ഹിയില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.

ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ താരങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമോ എന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബിസിസിഐ തീരുമാനിക്കുക.

Tagged with: |