എഡിറ്റര്‍
എഡിറ്റര്‍
മറ്റക്കര ടോംസ് കോളേജ് കെട്ടിടത്തിന് മുകളില്‍ ആത്മഹത്യ ഭീഷണിയുമായി വിദ്യാര്‍ത്ഥികള്‍
എഡിറ്റര്‍
Wednesday 29th March 2017 7:00pm

 

കോട്ടയം: മറ്റക്കര ടോംസ് കോളേജിലെ നാലു വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. സാങ്കേതിക സര്‍വകലാശാല കെട്ടിടത്തിന് മുകളിലാണ് നാലു വിദ്യാര്‍ത്ഥികളും ആത്മഹത്യാ ഭീഷണിയുമായി നിലയുറപ്പിച്ചിരിക്കുന്നത്.


Also read വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളത്തിനെതിരെ എന്‍.സി.പിയുടെ പരാതി 


വിദ്യാര്‍ത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിര്‍ദേശിക്കപ്പെട്ട കോളേജുകളില്‍ പഠിക്കുവാനുള്ള താല്‍പ്പര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

നേരത്തെ കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ചും മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റത്തെക്കുറിച്ചുമുള്ള പരാതിയെയും തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന കോളേജാണ് മറ്റക്കരം ടോംസ്.

കോളേജിനെതിരെ ഗുരുതരമായ അരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്ന സാങ്കേതിക സര്‍വ്വകലാശാല അഫിലിയേഷന്‍ റദ്ദാക്കാനും നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ കോപ്പിന്റെയും ഐ.എച്ച്.ആര്‍.ഡിയുടെയും കോളേജുകളിലേക്ക് മാറ്റാനും നിര്‍ദേശിച്ചിരുന്നത്.

Advertisement