ലണ്ടന്‍: ത്വക്ക് ക്യാന്‍സറിന് കാരണമാകുന്ന മാസ്റ്റര്‍ സെല്ലുകളെ കണ്ടെത്തി.സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സ്റ്റിയിലെ ഗവേഷകരാണ് ക്യാന്‍സര്‍ ചികില്‍സാ രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

ലോകത്തെ ആറാമത്തെ മാരകമായ ക്യന്‍സറായാണ് ത്വക് ക്യാന്‍സര്‍ വിലയിരുത്തപ്പെടുന്നത്. അള്‍ട്രാവയലറ്റ രശ്മികള്‍ ശരീരത്തില്‍ അധികമായി ഏല്‍ക്കുന്നതുമൂലമാണ് ത്വക് ക്യാന്‍സര്‍ ഉണ്ടാകുന്നത്.

ത്വക് ക്യാന്‍സറിന് കാരണമാകുന്ന മാസ്റ്റര്‍ കോശങ്ങള്‍ രോഗത്തിന്റെ പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയും. എന്നാല്‍ പാരമ്പര്യ പ്രതിരോധ ചികില്‍സാരീതിക്ക് ഇതിന് കഴിയാത്തത് വലിയൊരു ന്യൂനതയായിരുന്നു. മാസ്റ്റര്‍ സെല്ലിന്റ കണ്ടുപിടുത്തത്തോടെ ഇത് പരിഹരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സാണ്ടര്‍ ബോയ്‌ക്കോ പറഞ്ഞു.