എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപ്പിരിച്ചു വിടല്‍; മാവേലിക്കര, കോഴിക്കോട്, ആലുവ, എടപ്പാള്‍ ഡിപ്പോകളില്‍ നിന്നും പിരിച്ചു വിട്ടത് 200 ല്‍ അധികം പേരെ
എഡിറ്റര്‍
Friday 9th June 2017 5:26pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപ്പിരിച്ചു വിടല്‍. മാവേലിക്കര, കോഴിക്കോട്, ആലുവ, എടപ്പാള്‍ ഡിപ്പോകളിലെ ജീവനക്കാരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിട്ടത്.

മാവേലിക്കരയില്‍ 65 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് പിരിച്ചു വിടല്‍.

വര്‍ക്ക് ഷോപ്പിലെ വാഹനത്തിന്റെ ബോഡി നിര്‍മ്മാണം അവസാനിച്ചതിനാല്‍ പുതിയ പണിയില്ലെന്നു പറഞ്ഞാണ് പിരിച്ചു വിടല്‍. പുനര്‍ വിന്യാസത്തിനും സര്‍ക്കാരോ വകുപ്പോ തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.


Also Read: ‘എന്റെ അച്ഛനെ സ്വതന്ത്രനാക്കൂ…’; കാരായി സഹോദരന്മാര്‍ക്ക് നീതി തേടി കാരായി രാജന്റെ മകള്‍ മേഘ കാരായി


കോഴിക്കോട് 35 പേരേയും എടപ്പാളില്‍ 55 ജീവനക്കാരേയും പുറത്താക്കിയിട്ടുണ്ട്. പിരിച്ചു വിടല്‍ നീക്കം മനുഷ്യത്വ വിരുദ്ധമാണെന്നും നീതികേടാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ആലുവയില്‍ പിരിച്ചു വിടല്‍ നടപടിയുണ്ടായി. 55 പേരെയാണ് ആലുവയില്‍ പിരിച്ചു വിട്ടത്.

അതേസമയം, പിരിച്ചു വിടലിനെ അംഗീകരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.ഇ.എ അറിയിച്ചു. നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.

Advertisement