എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ സൈന്യം രണ്ട് യുവാക്കളെ കൊന്നു; പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു
എഡിറ്റര്‍
Sunday 30th June 2013 11:15am

jammu

ശ്രീനഗര്‍: ##കാശ്മീരില്‍ നിരപരാധികളായ രണ്ട് യുവാക്കളെ വെടിവെച്ച് കൊന്ന സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാശ്മീരിലെ ബന്ദിപൂര ജില്ലയിലാണ് പ്രതിഷേധം നടക്കുന്നത്.

ഗ്രാമത്തിലെ ഒരു യുവാവിനെ കഴിഞ്ഞ ദിവസം രാത്രി സൈന്യം വെടിവെച്ച് കൊന്നിരുന്നു. ഇതില്‍ പ്രതിഷേധം നടന്നതിനിടയിലാണ് മറ്റൊരാളെ കൂടി സൈന്യം വെടിവെച്ചിട്ടത്.

Ads By Google

എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് യുവാവിനെ വെടിവെച്ചതെന്നാണ് സേനയുടെ പക്ഷം. സംഭവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആദ്യത്തെ യുവാവിനെ കൊന്നതിന് ശേഷം തിരിച്ച് ആക്രമണമുണ്ടായപ്പോഴാണ് രണ്ടാമത്തെ യുവാവിനെ കൊന്നതെന്നും സേന പറയുന്നു.

യുവാക്കളുടെ കൊലപാതകം യാദൃശ്ചിക സംഭവം എന്നാണ് ജമ്മു കാശ്മീര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അക്ബര്‍ പറയുന്നത്. ഇര്‍ഫാന്‍ അഹമ്മദ് ഗനായി, ഇര്‍ഷാദ് അഹമ്മദ് ദര്‍ എന്നിവരെയാണ് സൈന്യം കൊലപ്പെടുത്തിയത്.

Advertisement