കൊല്ലം: ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പത്തോളം കടകള്‍ കത്തി നശിച്ചു. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്. രാവിലെ അഞ്ച് മണിയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടാകുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

എവിടെ നിന്നാണ് തീപിടുത്തം ആരംഭിച്ചതെന്നത് വ്യക്തമല്ല. പായിക്കട റോഡിലെ ഓടിട്ട കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. തുണി മൊത്ത വ്യാപാരക്കടയിലും പാത്രക്കടകളിലും ആക്രിക്കടകളിലും തീ പിടിത്തമുണ്ടായിരുന്നു.