എഡിറ്റര്‍
എഡിറ്റര്‍
ഫിലിപ്പീന്‍സ് കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 കവിഞ്ഞു
എഡിറ്റര്‍
Sunday 10th November 2013 9:31am

typhoon

ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സില്‍ വീശിയടിക്കുന്ന ഹയാന്‍ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. റെഡ് ക്രോസ് നടത്തിയ കണക്കെടുപ്പില്‍് 1200 ഓളം പേര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു.

മധ്യ ഫിലിപ്പീന്‍സില്‍ ഒരു പ്രവിശ്യയില്‍ മാത്രം 1000 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 8 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീരദേശ നഗരമായ തക്ലോബാനില്‍ മാത്രം ആയിരത്തിലധികം പേരും സമാര്‍ മേഖലയില്‍ 200ഓളം പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇപ്പോള്‍ ഫിലിപ്പീന്‍സില്‍ വീശുന്നത്. കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങലിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. കാറ്റിന്റെ ശക്തിയില്‍ നിരവധി അംബരചുംബികളാണ് നിലംപൊത്തിയിരിക്കുന്നത്.

മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഫിലിപ്പീന്‍സില്‍ ഈ വര്‍ഷം വീശിയടിക്കുന്ന 25ാമത്തെ കൊടുങ്കാറ്റാണ് ഹയാന്‍. ഹയാന്‍ ഇപ്പോള്‍ വിയറ്റ്‌നാമിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോ ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കാറ്റിന് സാധ്യതയുള്ള തീരമേഖലകളില്‍നിന്നുമാത്രം ഒന്നരലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. മധ്യ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹയാന്‍ ചുഴലിക്കാറ്റ് വീശിയത്.

Advertisement