മോസ്‌കോ: റഷ്യയില്‍ 12 പേരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ വീടിനു തീവെച്ചു. മരിച്ചവരില്‍ നാലുകുട്ടികളുമുണ്ട്. ഇതില്‍ രണ്ടുകുട്ടികളെ കൊന്നത് ശ്വാസംമുട്ടിച്ചാണെന്നും വ്യക്തമായി.

പത്തുപേരുടെ ശരീരത്തില്‍ നല്ല മുറിവുണ്ട്. തെക്കന്‍ പ്രവിശ്യയിലെ ക്രനോഡര്‍ മേഖലയില്‍ ഒരു കര്‍ഷക കുടുംബത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ ഏഴു പേര്‍ അതിഥികളായിരുന്നു. സംഭവം പോലീസ് അന്വേഷിക്കുകയാണ്.