തൃശൂര്‍: തൃശൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റാംപുറം പുളിക്കാട്ടില്‍ ദേവസ്യ, ഭാര്യ എല്‍സമ്മ, മരുമകള്‍ മിനി, മിനിയുടെ മക്കളായ അനീഷ, ആല്‍ബി എന്നിവരാണ് മരിച്ചത്. ദേവസ്യയുടെ മകന്‍ ഷിബുവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റാംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണിത്. അതുകൊണ്ടുതന്നെ പരിസരവാസികള്‍ക്ക് ഇവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Malayalam News

Kerala News In English