എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് ആര്‍.എസ്.പിയില്‍ കൂട്ട രാജി
എഡിറ്റര്‍
Friday 14th March 2014 9:33pm

rsp

കൊല്ലം: ജില്ലാ തലത്തില്‍ ആര്‍.എസ്.പിയില്‍ കൂട്ട രാജി. ജില്ലാ കമ്മറ്റിയംഗം കിളിക്കൊല്ലൂര്‍ സിറാജുദ്ദീന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജി വെച്ചതായാണ് സൂചന.

ആര്‍.എസ്.പി യു.ഡി.എഫില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് രാജി. യു.ഡി.എഫില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ആര്‍.എസ്.പിയില്‍ നേരത്തേ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

എന്നാല്‍ ഇതോടെ ഭിന്നിപ്പ് പരസ്യമായിരിക്കുകയാണ്. കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ടത്. പിന്നീട് യു.ഡി.എഫില്‍ ലയിക്കാന്‍ ആര്‍.എസ്.പി തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

എന്നാല്‍ ആര്‍.എസ്.പി മുന്നണിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സി.പി.ഐ.എം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്താങ്ങുന്ന ആര്‍.എസ്.പിക്കാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചത്.

Advertisement