കൊല്ലം: ചേര്‍ത്തലയ്ക്കുശേഷം കൂട്ടസിസേറിയന്‍ വിവാദം കൊല്ലത്തേക്കും പടരുന്നു. കൊല്ലത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ് അവധി ദിവസങ്ങള്‍ മുന്നില്‍കണ്ട് ഡോക്ടര്‍മാര്‍ കൂട്ടസിസേറിയന്‍ നടത്തിയത്.

ഏപ്രില്‍ 16, 17,18 തീയതികളിലാണ് 16 സിസേറിയന്‍ ശസ്ത്രക്രിയകള്‍ നടന്നത്. അനസ്‌ത്യേഷ്യാ ഡോക്ടറുടെ അവധികാരണമാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിശദീകരണം. ശസ്ത്രക്രിയക്ക് തയ്യാറായില്ലെങ്കില്‍ പുറത്തുനിന്ന് ഡോക്ടറെ കൊണ്ടുവരേണ്ടിവരുമെന്നും ഇതിനുള്ള ചിലവ് രോഗികളില്‍ നിന്നും ഈടാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

Subscribe Us:

ഈമാസം 30 നുള്ളില്‍ പ്രസവം നടക്കേണ്ടിയിരുന്ന ഗര്‍ഭിണികളെയാണ് സിസേറിയന് വിധേയരാക്കിയത്. നേരത്തേ ചേര്‍ത്തല താലൂക് ആശുപത്രിയില്‍ മൂന്ന് ദിവസത്തിനകം 22 സിസേറിയനുകളായിരുന്നു നടത്തിയത്. തുടര്‍ന്ന് നാല് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റിയിരുന്നു.