Administrator
Administrator
നിങ്ങള്‍ക്ക് ക്യാന്‍സറുണ്ടോ, എങ്കില്‍ പേടിക്കാതെ കൂണ്‍ കഴിക്കൂ
Administrator
Friday 27th May 2011 3:24pm

mashroomകൂണുകള്‍ കണ്ടിട്ടില്ലേ. മഴക്കാലത്ത് നമ്മുടെ പറമ്പിലും മരത്തിനടിയിലുമൊക്കെ കാണുന്ന ഭംഗിയുള്ള കൂണുകള്‍. കൂണുകള്‍ കാണാന്‍ മാത്രമല്ല കഴിക്കാനും ഏറെ രുചികരമാണ്. പക്ഷേ വിഷക്കൂണുകളല്ല നിങ്ങള്‍ കഴിക്കാനെടുക്കുന്നതെന്ന് ഉറപ്പിച്ചിട്ടേ അതിന് മുതിരാവൂ.

കൂണുകളുടെ കൂട്ടത്തില്‍ ഔഷധ ഗുണമുള്ള കൂണുകളുമുണ്ട്. ഇവയ്ക്ക് ക്യാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഏഷ്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഔഷധഗുണുള്ള കൂണുകള്‍ക്ക് പ്രോസ്‌റ്റേറ്റ് ട്യൂമറിനു കാരണമാകുന്ന ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകുമെന്നാണ് അന്തര്‍ദേശീയ തലത്തില്‍ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞര്‍മാര്‍ പറയുന്നത്. ക്യൂന്‍ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഒരും സംഘം ശാസ്ത്രജ്ഞരാണ് കൂണുകളുടെ ഔഷധഗുണത്തെപ്പറ്റി പഠനം നടത്തിയത്. ടര്‍ക്കി ടെയില്‍ മഷ്‌റൂം എന്നറിയിപ്പെടുന്ന കൂണുകളാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയുന്നത്.

ടര്‍ക്കി ടെയില്‍ കൂണിലുള്ള സംയുക്തമായ പോളിസാക്കറോപെപ്‌റ്റൈഡാണ് ( പി.എസ്.പി) ക്യാന്‍സര്‍ സെല്ലുകളെ തുരത്താന്‍ സഹായിക്കുന്നത്. ഈ രോഗത്തിനെതിരെ പൊരുതുന്നതിനുള്ള പ്രധാന കാല്‍വെപ്പായിരിക്കും ഇതെന്നാണ് ശാസ്ത്രജ്ഞരിലൊരാളായ ഡോ പാട്രിക് ലിംങ് പറയുന്നത്.

എലികളിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയത്. ദ യൂണിവേഴ്‌സിറ്റി ഓഫ് ഹോംങ്കോങ് പ്രൊവിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹായത്തോടെയാണ് എലികളിലെ പരീക്ഷണം നടന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പിടിപെട്ട എലികള്‍ക്ക് 20 ആഴ്ച പി.എസ്.പി നല്‍കി. ആഴ്ചകള്‍ക്ക് ശേഷം പരിശോധിച്ചപ്പോള്‍ ഈ എലികളില്‍ ട്യൂമര്‍ പൂര്‍ണമായും നശിച്ചതായി കണ്ടെത്തി. അതിനര്‍ത്ഥം പി.എസ്.പിയ്ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കാനാകുമെന്നാണെന്നും ലിംഗ് പറഞ്ഞു.

Advertisement