Categories

തെങ്കാശിയില്‍ മലയാള സിനിമാ സംഘത്തിന് നേരെ ആക്രമണം

തെങ്കാശി: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തെങ്കാശിയില്‍ മലയാള സിനിമാ സംഘത്തിന് നേരെ ആക്രമണം. സിനിമയുടെ ചിത്രീകരണം തടഞ്ഞു. കെ.വി. അനിലിന്റെ തിരക്കഥയില്‍ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘നമ്പര്‍ 66 മധുര ബസ് എന്ന മലയാള സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെടുത്തിയത്. നിഷാദിന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. ചിത്രീകരണം തുങ്ങാനിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. എം.ഡി.എം.കെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തിയവര്‍ ഷൂട്ടിങ് സംഘത്തിന്റെ വാഹനങ്ങള്‍ക്കു നേരേ കല്ലേറിയുകയും ചെയ്തു. നടി പത്മപ്രിയ, തെലുങ്ക് നടി ജയലളിത, ബോളിവുഡ് നടന്‍ മക്രാന്ത് ദേശ്പാണ്ഡെ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഷൂട്ടിംഗിനായി ഒരുക്കിയ വിലപിടിപ്പുള്ള ലൈറ്റുകളും മറ്റു ഷൂട്ടിംഗ് സാമഗ്രികളും നശിപ്പിച്ചു.

പ്രശ്‌നത്തില്‍ പത്മപ്രിയ ഇടപെട്ടെങ്കിലും പ്രക്ഷോഭകര്‍ അടങ്ങിയില്ല. തുടര്‍ന്ന് സിനിമാ ചിത്രീകരണം പൂര്‍ത്തിയാകാതെ സംഘം കേരളത്തിലേക്ക് തിരിച്ചു. വൈക്കോ അനുകൂലികളാണ് അക്രമത്തിനു പിന്നിലെന്ന് സംശയമുണ്ട്.

അര മണിക്കൂറിനകം ഹോട്ടല്‍ ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പ് നല്‍കുകയും വിലപിടിപ്പുള്ള ലൈറ്റുകള്‍ അടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് യൂണിറ്റിലുണ്ടായിരുന്ന പശുപതി ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച് മടങ്ങണമെന്ന് താക്കീത് നല്‍കി പ്രവര്‍ത്തകര്‍ മടങ്ങി.

തദ്ദേശവാസികള്‍ക്ക് ഷൂട്ടിംഗ് നടക്കുന്നതിനോട് എതിര്‍പ്പില്ലെന്നും പുറമേ നിന്നുവന്ന 40 ഓളം പേരടങ്ങുന്ന സംഘമാണ് പ്രശ്‌നമുണ്ടാക്കിയതെന്നും സംവിധായകന്‍ നിഷാദ് പറഞ്ഞു. 19ന് വൈകോ തെങ്കാശിയില്‍ മനുഷ്യചങ്ങല തീര്‍ക്കുന്നുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചതായി നിഷാദ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മുഴുവന്‍ യൂണിറ്റും ഷൂട്ടിംങ്ങിനായി സ്ഥലത്തുണ്ടായിരുന്നു.

Malayalam News

Kerala News In English

One Response to “തെങ്കാശിയില്‍ മലയാള സിനിമാ സംഘത്തിന് നേരെ ആക്രമണം”

  1. sasidharan

    thamizhanmar vivaramullavaranu, ennel vivaramillathavaranu kooduthal…..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.