എഡിറ്റര്‍
എഡിറ്റര്‍
മസാല ചായ
എഡിറ്റര്‍
Wednesday 24th May 2017 1:10pm

നമ്മളില്‍ ഒട്ടുമിക്കയാളുകള്‍ക്കും രാവിലെയും വൈകുന്നേരവും ചായ നിര്‍ബന്ധമാണ്. പാല്‍, ചായപ്പൊടി, പഞ്ചസാര മിക്കയാളുകളുടെയും ചായയിലെ ചേരുവ ഇതുമാത്രമാണ്. എന്നാല്‍ ചില ദിവസങ്ങളില്‍ ചായയ്ക്ക് മറ്റുചില രുചികള്‍ കൂടി ചേര്‍ത്തുനോക്കാം. അത്തരത്തിലുള്ള ഒരു ചായയുടെ റസിപ്പിയാണിത്.

ചേരുവകള്‍:

ഏലക്കായ: അഞ്ചെണ്ണം
പട്ട: രണ്ടെണ്ണം (ചെറുത്)
ഗ്രാമ്പു- ആറെണ്ണം
ഇഞ്ചി- രണ്ടു ടേബിള്‍സ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ മസാലയ്ക്കുവേണ്ട ചേരുവകള്‍ എടുത്ത് ചൂടാക്കുക. നല്ലൊരു മണം വരുന്നതുവരെ വഴറ്റുക. ഇത് ഒരു ബൗളിലേക്കു മാറ്റി നന്നായി തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. ഇത് നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവെയ്ക്കാം.

മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക.

ശേഷം ഇഞ്ചിയും പഞ്ചസാരയവും ഒരു ടേബിള്‍സ്പൂണ്‍ മസാല ചായ പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസില്‍ ഒഴിച്ച് കുടിക്കാം.

Advertisement