എഡിറ്റര്‍
എഡിറ്റര്‍
മേരി റോയ് ആം ആദ്മി പാര്‍ട്ടിയിലേക്ക്
എഡിറ്റര്‍
Tuesday 21st January 2014 6:38pm

mary-roy

കോട്ടയം: സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പഴഞ്ചനാണെന്നും അതിനാല്‍ മാറ്റം അനിവാര്യമാണെന്നും മേരി റോയ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി നേതാവ് അനില്‍ ഐക്കരയുടെ നേതൃത്വത്തില്‍  രാവിലെ കോട്ടയത്തെ തന്റെ വസതിയില്‍ വച്ചാണ് മേരി റോയ് ആം ആദ്മി പാര്‍ട്ടി അംഗത്വം എടുത്തത്.

ഇതോടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേര്‍ന്ന പ്രമുഖരുടെ എണ്ണം വര്‍ധിക്കുകയാണ്. നേരത്തെ കേരളത്തില്‍ നിന്ന് പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫും ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനുവും ഗീതാനന്ദനും ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു.

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്, ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായിക റെമോ ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് കരസ്ഥമാക്കിയിരുന്നു.

Advertisement