ചെന്നൈ: എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും ചിന്തകനുമായ സി.ഭാസ്‌കരന്‍ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

ബാല്യകാലം മുതല്‍തന്നെ ഭാസ്‌കരന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസ്‌കരന്‍ എസ്.എഫ്.ഐയുടെ രൂപീകരണത്തില്‍ നിര്‍ണായകപങ്കു വഹിച്ചു.

1970ല്‍ എസ്.എഫ്.ഐ രൂപീകരിച്ചപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. തുടര്‍ച്ചയായ നാലുവര്‍ഷം അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ ആദ്യ എഡിറ്ററായിരുന്നു. 15 വര്‍ഷം ചിന്ത വാരികയുടെ പത്രാധിപസമിതി അംഗം, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.