എഡിറ്റര്‍
എഡിറ്റര്‍
മാരുതി വാഗണ്‍ ആര്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍, വില 3.58 ലക്ഷം
എഡിറ്റര്‍
Tuesday 15th January 2013 10:03am

ന്യൂദല്‍ഹി: മാരുതി വാഗണ്‍ ആര്‍ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തി. മാരുതി സുസൂക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് വാഗണ്‍ ആര്‍. ഗ്രില്ലിന്റെ മുകള്‍ ഭാഗം സ്ലിം ആയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

Ads By Google

ആകര്‍ഷണീയമായ മുകള്‍ ഭാഗമാണ് മറ്റൊരു പ്രത്യേകത. യു.എസ്.ബിയോടു കൂടിയ മ്യൂസിക് സംവിധാനം, എല്‍എക്‌സ്, എല്‍എക്‌സ്‌ഐ വേര്‍ഷനുകളില്‍ മെച്ചപ്പെടുത്തിയ സീറ്റുകള്‍ എന്നീ പ്രത്യേകതകളുമുണ്ട്.

പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി വാരിയന്റുകളിലായാണ് വാഗണ്‍ പുറത്തിറങ്ങിയിരിക്കു്ന്നത്. എല്‍എക്‌സ്-3.58 ലക്ഷം, എല്‍.എക്‌സ്.ഐ- 4.12 ലക്ഷം, വിഎക്‌സ്‌ഐ-4.39 ലക്ഷം, എല്‍എക്‌സ്‌ഐ സിഎന്‍ ജി-4.69 ലക്ഷം എന്നിങ്ങനെയാണു മുംബൈ എക്‌സ്‌ഷോറൂം വില.

1999 ലാണ് മാരുതി സുസൂക്കി വാഗണ്‍ ആര്‍ അവതരിപ്പിക്കുന്നത്. ഇതുവരെ വാഗണ്‍ ആറിന് മൂന്ന് അപ്‌ഗ്രേഡുകളാണ് ഉണ്ടായിരിക്കുന്നത്. 2003, 2006, 2010 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്.

Advertisement