എഡിറ്റര്‍
എഡിറ്റര്‍
സ്റ്റിയറിംഗ് തകരാര്‍: മാരുതി കാറുകള്‍ തിരികെ വിളിക്കുന്നു
എഡിറ്റര്‍
Wednesday 27th November 2013 7:03pm

maruticarss

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി കാറുകള്‍ തിരികെ വിളിക്കുന്നു. സാങ്കേതിക തകരാര്‍ മൂലം 1,492 യൂണിറ്റ് കാറുകള്‍ തിരികെ വിളിക്കാനാണ് കമ്പനി തീരുമാനം.

എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍, എ സ്റ്റാര്‍ എന്നീ മോഡല്‍ കാറുകളാണ് തിരികെ വിളിക്കുന്നത്. കഴിഞ്ഞ മാസം (ഒക്ടോബര്‍) 19 മുതല്‍ 26 വരെ പുറത്തിറക്കിയ മോഡലുകളാണ് തിരികെ വിളിക്കുന്നത്.

സ്റ്റിയറിംഗിനുണ്ടായ അപാകതയെ തുടര്‍ന്നാണ്  നടപടി. അഭ്യന്തര വിപണിയില്‍ വിറ്റഴിച്ച കാറുകള്‍ക്കാണ് തകരാറ് കണ്ടെത്തിയിരിക്കുന്നത്.

ഇത് സൗജന്യമായി പരിഹരിച്ച് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. എര്‍ട്ടിഗ 306, സ്വീഫ്റ്റ് 592, ഡിസയര്‍ 581, എ സ്റ്റാറിന്റെ 13 കാറുകള്‍ എന്നിവയാണ് തിരികെ വിളിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Advertisement