ന്യൂദല്‍ഹി: രാജ്യത്ത് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും മാരുതി സുസുക്കി തയ്യാറെടുക്കുന്നു. 2015-16 ആകുമ്പോഴേക്കും 30 ലക്ഷംയൂണിറ്റ് വാഹനങ്ങള്‍ വിപണിയിലിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഇതിനായുള്ള നീക്കം മാരുതി സുസുക്കി ആരംഭിച്ചുകഴിഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഏഴാമത്തെ പ്ലാന്റ് ഉടനേ നിലവില്‍ വരും. എന്നാല്‍ എവിടെയായിരിക്കും പ്ലാന്റെന്ന കാര്യം വ്യക്തമല്ല.

Subscribe Us:

2015 ആകുമ്പോഴേക്കും 30 ലക്്ഷംയൂണിറ്റ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. ഒരുവര്‍ഷം 12 ലക്ഷം യൂണിറ്റ് യാത്രാവാഹനങ്ങളാണ് മാരുതി സുസുക്കി ഉല്‍പ്പാദിപ്പിക്കുന്നത്.