ന്യൂദല്‍ഹി: വാഹനനിര്‍മാണ രംഗത്തെ അതികായരായ മാരുതി അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി 3000ലധികം പേരെ നിയമിക്കാനൊരുങ്ങുന്നു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തുടനീളം 200 സര്‍വീസ് സെന്ററുകള്‍ തുടങ്ങാനും മാരുതിക്ക് പദ്ധതിയുണ്ട്.

നിലവില്‍ മാരുതിക്ക് ഇന്ത്യയില്‍ 2,227 സര്‍വീസ് സെന്ററുകളാണുള്ളത്. പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന സര്‍വീസ് സെന്ററുകളില്‍ അധികവും തെക്കേഇന്ത്യയിലായിരിക്കും സ്ഥാപിക്കുക. ഈ സാമ്പത്തികവര്‍ഷത്തോടെ കാര്‍വില്‍പ്പന 12 ലക്ഷത്തിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.