ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം മാരുതി സുസുക്കിയുടെ ഇന്ത്യയിലെ വില്‍പ്പന ഒരു മില്യണ്‍ കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവിലായി 9,27,655 യൂണിറ്റുകള്‍ കമ്പനി ഇന്ത്യന്‍ നിരത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞസാമ്പത്തിക വര്‍ഷം ഇത്രയും കാര്‍വില്‍പ്പന നടക്കാന്‍ മാരുതിക്ക് ഒരു വര്‍ഷം എടുക്കേണ്ടിവന്നിരുന്നു.

Subscribe Us:

അതിനിടെ ആവശ്യം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിര്‍മ്മാണശാലകള്‍ രൂപീകരിക്കാനും മാരുതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 1925 കോടിയുടെ നിക്ഷേപം നടത്തുമെന്ന് മാരുതി സുസുക്കി വൃത്തങ്ങള്‍ അറിയിച്ചു.