ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി സെഡാന്‍ sx4 ശ്രേണിയിലെ ഡീസല്‍ പതിപ്പ് പുറത്തിറക്കി.

7.74 ലക്ഷത്തിനും 8.62 ലക്ഷത്തിനും ഇടയ്ക്ക് വിലവരുന്നതാണ് സെഡാന്‍ ഡീസല്‍ കാര്‍. കരുത്തും മികവും ഒത്തുചേരുന്ന പുതിയ കാര്‍ പരിസ്ഥിതിക്ക് ഇണങ്ങിയതാണെന്ന് കമ്പനി അവകാശപ്പെട്ടു.

നേരത്തേ സ്വിഫ്റ്റ്, റിറ്റ്‌സ്, ഡിസയര്‍ എന്നീ ശ്രേണികളിലേയും ഡീസല്‍ വെറൈറ്റി കാറുകള്‍ ഇതിനകംതന്നെ ഡീസല്‍ പതിപ്പിലും ഇറക്കിയിട്ടുണ്ട്.