ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ആഗോളതലത്തില്‍ രൂപയ്ക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായി മാരുതി പറയുന്നത്. ഒരാഴ്ച്ചക്കുളളില്‍ വില വര്‍ധിക്കുമെന്നാണ് അറിയുന്നത്.

Ads By Google

ഡോളറുമായുള്ള രൂപയുടെ വിനിമയത്തിലുള്ള അസന്തുലിതാവസ്ഥ കമ്പനിയുടെ വരുമാനത്തെയും സാരമായി ബാധിക്കുന്നതായി കമ്പനിയുടെ ഓപ്പറേറ്റിങ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

മാരുതിയുടെ ഏറ്റവും താഴ്ന്ന മോഡലായ മാരുതി 800 മുതല്‍ ആഢംബര കാറായ കിസാഷി വരെയുള്ള കാറുകളുടെ വില 2.04 ലക്ഷം മുതല്‍ 17.5 ലക്ഷം വരെയാണ് (ദല്‍ഹി എക്‌സ് ഷോറൂം വില).

അടുത്ത ഉത്സവ സീസണാവുമ്പോഴേക്കും വില ഉയര്‍ത്താനാണ് മാരുതി പദ്ധതിയിടുന്നത്. രാജ്യത്തെ കാര്‍ വില്‍പന ഏറ്റവും വര്‍ധിക്കുന്നത് ഉത്സവ സീസണിലാണ്. ഈ സമയത്ത് തന്നെയാണ് മാരുതി ആള്‍ട്ടോ 800 ഉം വിപണിയിലെത്തുന്നത്.