മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ മാര്‍ച്ചിലെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. വില്‍പ്പനയില്‍ 28 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയിട്ടുള്ളത്.

ഈമാസം ഇതുവരെ 1,21,952 യൂണിറ്റ് കാറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 24 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതിനിടെ മാരുതി സുസുക്കിയുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കയറ്റുമതിയില്‍ 26 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എം 800, ആള്‍ട്ടോ, സ്വിഫ്റ്റ്, എസ്റ്റിലോ, വാഗ്നര്‍ ആര്‍, റിറ്റ്‌സ് എന്നിവയെല്ലാം വിപണിയില്‍ നന്നായി വിറ്റുപോകുന്നുണ്ട്.