ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവു വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിസുസുക്കിയുടെ വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാംപാദത്തില്‍ അഞ്ചുശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ മൊത്തം വരുമാനം 598.24 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഇതേസമയം മാരുതിയുടെ വരുമാനം 570 കോടിയായിരുന്നു.മാരുതി സുസുക്കിയുടെ വില്‍പ്പനയിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. 32.93 ശതമാനത്തിന്റെ വര്‍ധനയാണ് മാരുതിയുടെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 27.49 ശതമാനമായിരുന്നു വില്‍പ്പന.