മുംബൈ: മാരുതി സുസുക്കിയുടെ റിറ്റ്‌സ് ചെറുകാര്‍ ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കില്‍ റിറ്റ്‌സിന് പത്തു ലക്ഷത്തിലധികം ആരാധകര്‍! ഇതോടെ ഇന്ത്യയിലെ ഓട്ടോമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ആരാധകരുള്ള കാറായി റിറ്റ്‌സ് മാറി.

അതേസമയം, രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായ മാരുതി സുസുക്കിയുടെ ആള്‍ട്ടോയ്ക്ക് 4.14 ലക്ഷം ആരാധകര്‍ മാത്രമെ ഫെയ്‌സ്ബുക്കിലുള്ളൂ. കമ്പനിയുടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പേജുകളുണ്ട്.

2010 ആഗസ്റ്റിലാണ് റിറ്റ്‌സ് ഫെയ്‌സ്ബുക്കില്‍ ഫാന്‍ പേജ് തുറക്കുന്നത്. ഉപഭോക്താക്കളുമായി സംവദിക്കുന്ന വിവിധ തരത്തിലുള്ള പരിപാടികളിലൂടെയാണ് ഫെയ്‌സ്ബുക്ക് ഈ നേട്ടം കൈവരിച്ചത്.

മാരുതി സുസുക്കി സോഷ്യല്‍ വെബ്‌സൈറ്റുകളെ മാദ്ധ്യമത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Malayalam news

Kerala news in English