എഡിറ്റര്‍
എഡിറ്റര്‍
മാരുതി സുസുക്കിയുടെ ലാഭത്തില്‍ വന്‍കുതിപ്പ്
എഡിറ്റര്‍
Saturday 26th January 2013 11:50am

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ലാഭം കൊയ്യുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം 501.29 കോടി രൂപയായി. കഴിഞ്ഞ ആറുത്രൈമാസങ്ങള്‍ക്കിടെ ആദ്യമായാണ് മാരുതി ഇത്രയും നേട്ടം കൈവരിക്കുന്നത്.

Ads By Google

പുതിയ മോഡലുകളായ എര്‍ട്ടിഗ, സ്വിഫ്റ്റ് ഡിസെര്‍ മോഡലുകള്‍ നന്നായി വിറ്റഴിഞ്ഞു. കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടിയാണ് ലാഭം കൂടാന്‍ കാരണമായതെന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനിയുടെ വില്‍പന 2,39,528 യൂണിറ്റായിരുന്നു. ലാഭമാകട്ടെ 205.62 കോടി രൂപയും. വില്‍പന കഴിഞ്ഞ വര്‍ഷത്തെ 7,527.10 കോടി രൂപയില്‍നിന്ന് 45.57 ശതമാനം ഉയര്‍ന്ന് 10,956.95 കോടി രൂപയായി.

എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംത്രൈമാസത്തില്‍ കമ്പനിയുടെ വില്‍പന 25.85 ശതമാനം ഉയര്‍ന്ന് 3,01,453 കോടിയിലെത്തി. മാരുതി സുസുക്കി ഓഹരികള്‍ 4.10 ശതമാനം ഉയര്‍ന്ന് 1,599.50 കോടി രൂപയിലെത്തി.

കഴിഞ്ഞ ഒക്‌ടോബര്‍-ഡിസംബറില്‍ നികുതിയിനത്തില്‍ കമ്പനിക്കു 5,866.26 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. 2011 ഇതേ കാലയളവില്‍ ഇത് 55.68 കോടി രൂപയായിരുന്നു. കമ്പനിയുടെ ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 17.59 കോടി രൂപയില്‍നിന്നു 45.93 കോടി രൂപയായി വര്‍ധിച്ചു.

Advertisement