ന്യൂദല്‍ഹി: മാരുതി സുസുകി കാറുകളുടെ മെയ് മാസ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി. 1.9% വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

104073 കാറുകളാണ് ഇക്കുറി മാരുതി സുസുകി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 102175 എണ്ണമായിരുന്നു.

Subscribe Us:

ആഭ്യന്തര വില്‍പനയിലും വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 3.86% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 90041 കാറുകളാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം മെയ്യില്‍ 93519 കാറുകള്‍ വില്‍ക്കാന്‍ മാരുതിക്ക് കഴിഞ്ഞിട്ടുണ്ട്.

അതേസമയം വാഹന കയറ്റുമതിയില്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 13% ഇടിവ് കയറ്റുമതിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.