എഡിറ്റര്‍
എഡിറ്റര്‍
എല്ലാവരില്‍ നിന്നും കടമെടുത്ത് ‘എര്‍ട്ടിഗ’ വരുന്നു
എഡിറ്റര്‍
Monday 12th March 2012 2:00pm

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനും ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മാരുതി സുസുക്കി കുടുംബത്തില്‍ നിന്നുള്ള പുതിയ അവതാരം എര്‍ട്ടിഗയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് എര്‍ട്ടിഗ ഇന്ത്യന്‍ റോഡുകളിലിറങ്ങും. ജനുവരിയില്‍ ദല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത് മുതല്‍ എര്‍ട്ടിഗയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു.

മാരുതി സുസുക്കി കുടുംബത്തിലെ പല കാറുകളുടെയും ഡിസൈനുകളില്‍ പലതും സ്വീകരിച്ചാണ് എര്‍ട്ടിഗ എം.പി.വി (Ertiga MPV) രൂപം കൈവരിച്ചിട്ടുള്ളത്. റിറ്റ്‌സിനോട് സാദൃശ്യം പുലര്‍ത്തുന്ന ഇന്റീരിയറാണ് എര്‍ട്ടിഗയ്ക്ക്. റെനോയുടെ ഡസ്റ്ററിനേക്കാള്‍ വലിപ്പക്കുറവുള്ള എര്‍ട്ടിഗയില്‍ മൂന്ന് നിരകളിലായി ഏഴു സീറ്റുകളുണ്ട്.

സ്വഫ്റ്റിലേത് പാലോത്ത ഹെഡ്‌ലാംപ്, ഡാഷ് ബോര്‍ഡ്, ഇലക്ട്രിക് സ്റ്റിയറിംഗ്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഡബിള്‍ എ.സി എന്നിവയും എര്‍ട്ടിഗ എന്ന ചെറുകാറിലുണ്ട്. ഇതുകൂടാതെ എയര്‍ ബാഗുകള്‍, ഇലക്‌ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും.

4.26 മീറ്റര്‍ നീളവും 1.69 മീറ്റര്‍ വീതിയുമുണ്ട് എര്‍ട്ടിഗയ്ക്ക്. പെട്രോളിലും ഡീസലിലും ലഭ്യമാകുന്ന എര്‍ട്ടിഗയുടെ ഡീസല്‍ എഞ്ചിന്‍ മാരുതി എസ്. എക്‌സ് 4ന് തുല്യമായതാണ്. ഡീസല്‍ എഞ്ചിനില്‍ 20.77 കിലോമീറ്ററും 1372 സി.സി പെട്രോള്‍ എന്‍ജിനില്‍ 16 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു.

ചുവപ്പ്, നീല, സില്‍വര്‍, വെള്ള, കറുപ്പ് എന്നീ ഷേഡുകളിലാണ് എര്‍ട്ടിഗ വരുന്നത്. ഏഴു മുതല്‍ ഒന്‍പത് ലക്ഷം രൂപവരെയാണ് എര്‍ട്ടിഗയുടെ ദല്‍ഹി ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

Malayalam news

Kerala news in English

Advertisement