ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ ആഗസ്റ്റില്‍ ഗണ്യമായ കുറവ്. 12.74 ശതമാനം കുറവാണിണ്ടായത്. കഴിഞ്ഞ മാസം കമ്പനി വിറ്റത് 91,442 കാരുകലാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,04,791 കാറുകള്‍ വിറ്റഴിച്ചിരുന്നു.

അഭ്യന്തര വിപണിയിലെ വില്‍പ്പനയിലും കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഭ്യന്തര വില്‍പ്പന 16.82ശതമാനം കുറഞ്ഞു. അഭ്യന്തര വിപണിയില്‍ 77,086 കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ച്ത്. മുന്ടവര്‍ഷം ഇതേ കാലയളവിലിത് 92,674 ആയിരുന്നു.

അതേസമയം കയറ്റുമതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 18.48ശതമാനം വര്‍ധനവാണുണ്ടായത്. 14,356യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 12,117 ആയിരുന്നു.

മനേസര്‍ പ്ലാന്റില്‍ നിലനില്‍ക്കുന്ന തൊഴില്‍ പ്രശdനങ്ങളാണ് വില്‍പ്പന കുറയാന്‍ പ്രധാന കാരണമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്വിഫ്റ്റ്,എ സ്റ്റാര്‍, സെഡാന്‍ എസ്. എക്‌സ് 4 എന്നിവയാണ് മനേസറില്‍ നിര്‍മ്മിക്കുന്നത്.