ന്യൂദല്‍ഹി: മാരുതി സുസൂക്കിയുടെ പുതിയ മോഡല്‍ മാരുതി ആള്‍ട്ടോ 800 ഈ മാസം 15 ന് വിപണിയിലെത്തും.
തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മാരുതി മനേസര്‍ പ്ലാന്റില്‍ നിന്നുമെത്തുന്ന ആദ്യ പുതുമുഖമാണ് ആള്‍ട്ടോ 800.

മാരുതിയുടെ ജനപ്രിയ കാറുകളിലൊന്നായ മാരുതി ആള്‍ട്ടോയുടെ രണ്ടാമനാണ് ആള്‍ട്ടോ 800. കൂടാതെ മാരുതിയുടെ പഴയ താരം മാരുതി 800 ന്റെ പിന്‍ഗാമിയും.

Ads By Google

Subscribe Us:

ഹ്യൂണ്ടായിയുടെ ഇയോണിനും ടാറ്റാ നാനോയ്ക്കുമാവും ആള്‍ട്ടോ 800 ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക.
അതേസമയം, മനേസര്‍ പ്ലാന്റില്‍ വര്‍ഷം 850 വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് സുസൂക്കി മോട്ടോര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ ആദ്യം ഇറങ്ങുന്ന വാഹനമാകും ആള്‍ട്ടോ 800.