ന്യൂദല്‍ഹി: മാരുതി സുസുക്കി അതിന്റെ സി എന്‍ ജി വിഭാഗത്തില്‍പ്പെട്ട കാറുകള്‍ പുറത്തിറക്കി. ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ആള്‍ട്ടോ, എസ്റ്റിലോ, വാഗനര്‍, സെഡേന്‍ എസ് എക്‌സ് ഫോര്‍ എന്നിവയാണ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.

മൂന്നുലക്ഷത്തിനും ഏഴുലക്ഷത്തിനുമിടക്ക് വിലവരുന്ന കാറുകളാണിവ. നേരത്തേ മാരുതിയുടെ ഓഹരികളുടെ വില 50 ശതമാനത്തിനും താഴെയെത്തിയിരുന്നു. പരിസ്ഥിതി സൗഹൃദ എന്‍ജിനുമായാണ് സി എന്‍ ജി കാറുകള്‍ പുറത്തിറങ്ങുന്നത്. നേരത്തേ മാരുതിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആള്‍ട്ടോയുടെ പുതിയ മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു.

ഏപ്രില്‍-ജൂലായ് കാലയളവില്‍ മാരുതി സുസുക്കി ഇന്ത്യയില്‍ രണ്ടുലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്.