എഡിറ്റര്‍
എഡിറ്റര്‍
മാരുതി കാറുകള്‍ക്ക് 20000 വരെ വില വര്‍ധനവ്
എഡിറ്റര്‍
Wednesday 16th January 2013 8:00am

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ വിലയില്‍ ഇന്നുമുതല്‍ വര്‍ധന. 20,000 രൂപവരെയാണ് വര്‍ധവുണ്ടാകുക. നേരത്തേ വില വര്‍ധനവിന്റെ സൂചന കമ്പനി നല്‍കിയിരുന്നു.

Ads By Google

മാരുതിയുടെ എല്ലാ മോഡലുകളുടേയും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം വിലയില്‍ 1 മുതല്‍ 3 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് കമ്പനി അറിയിച്ചിരുന്നു.

രൂപയുടെ ഏറ്റക്കുറച്ചിലുകളാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമായി മാരുതി ചൂണ്ടിക്കാട്ടുന്നത്. മാരുതി സുസൂക്കിയുടെ ഏറ്റവും ചെറിയ മോഡല്‍ മാരുതി 800 മുതല്‍ ഇംപോര്‍ട്ട് മോഡലായ കിസാക്കിവരെയുള്ള എല്ലാ മോഡലുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

2.09 ലക്ഷം മുതല്‍ 17.52 ലക്ഷം വരെയാണ് കാറുകളുടെ ദല്‍ഹി എക്‌സ്‌ഷോറൂം വില. മാരുതിയെ കൂടാതെ ഇന്ത്യയിലെ മറ്റ് പ്രമുഖ കാര്‍ കമ്പനികളെല്ലാം തന്നെ വില വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

Advertisement